Read more: http://www.technomagzine.com/2013/04/disable-copy-paste-website.html#ixzz2Tn5tPMyx

Friday, June 17, 2011

Rethinirvedam - Movie Reviewഇക്കിളിപ്പെടുത്തുന്ന ഒരു സിനിമയാണോ രതിനിര്‍വേദം? നിഗൂഢമായി, മറ്റാരുടെയും ശ്രദ്ധയില്‍ പെടാതെ ഒളിച്ചിരുന്നു കാണേണ്ട ഒരു ചിത്രമാണൊ അത്? അങ്ങനെയൊരു ചിന്ത മനസില്‍ ആരോ കോരിയിട്ടതിനാല്‍ പത്മരാജന്‍റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം 1990 വരെ കാണാന്‍ ശ്രമിച്ചില്ല. തൊണ്ണൂറ് ജൂണ്‍ മാസത്തിലെ ഒരു രാത്രിയില്‍ വീഡിയോയില്‍ ഞാന്‍ ആ സിനിമ കണ്ടുനോക്കി, മറ്റാരും ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുന്നില്ല എന്നുറപ്പാക്കിയ ശേഷമായിരുന്നു എന്‍റെ ആ ധീരകൃത്യം!

എന്‍റെയുള്ളിലെ സ്ത്രീയ്ക്ക് അതൊരു അശ്ലീലചിത്രമായി തോന്നിയില്ല. രതിയുടെ സൌന്ദര്യഭാവങ്ങള്‍ അടക്കം ചെയ്ത ഒരു മാന്ത്രികച്ചെപ്പായി എനിക്ക് ആ സിനിമ അനുഭവപ്പെട്ടു. രതിച്ചേച്ചിയുടെ ശരീരവടിവുകള്‍ പപ്പുവിന്‍റെ കാഴ്ചപ്പാടില്‍ അനാവൃതമാകുന്നത്, തയ്യല്‍ മെഷീന്‍ ചവിട്ടുമ്പോള്‍ അവളുടെ നഗ്നമായ കാലുകള്‍ കാണുന്നത്, അഴിഞ്ഞുലഞ്ഞ വസ്ത്രവുമായി ഉറങ്ങിക്കിടക്കുന്ന രതിച്ചേച്ചിയുടെ അടുത്ത് പപ്പു എത്തുന്നത്, ഒടുവില്‍ മരണം ഉറഞ്ഞുകിടക്കുന്ന ഒരു സര്‍പ്പക്കാവില്‍ അവരുടെ രതികേളികള്‍. ‘രതിനിര്‍വേദം’ മലയാള സിനിമയില്‍ ഒരു പൊട്ടിത്തെറിയായിരുന്നു. അടക്കിവച്ച സദാചാര കാപട്യങ്ങളെല്ലാം തകര്‍ത്തെറിഞ്ഞ് ഒരു എഴുത്തുകാരനും സംവിധായകനും നടത്തിയ പരീക്ഷണം.

പത്മരാജന്‍റെ തിരക്കഥയില്‍ ഭരതസ്പര്‍ശം അനുഭവിക്കാന്‍ ഭാഗ്യം ചെയ്ത സിനിമ. ഒരിക്കല്‍ ഒളിച്ചുകണ്ടതിന്‍റെ കുറ്റബോധമകറ്റാനെന്നോണം പിന്നീട് ഏവര്‍ക്കുമൊപ്പം ഞാന്‍ പലതവണ രതിനിര്‍വേദം കണ്ടു. ഓരോ തവണ കാണുമ്പോഴും ആ ജീനിയസുകളെപ്പോലെ, അത്രയും ശക്തമായി, പറയാനുള്ളത് പറയാന്‍ ചങ്കൂറ്റം കാണിക്കുന്ന ചലച്ചിത്രകാരന്‍‌മാര്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് സ്വയം ചോദിച്ചു. ഇടയ്ക്കെപ്പോഴോ സുരേഷ് ഉണ്ണിത്താന്‍ ‘ഋഷ്യശൃംഗന്‍’ എന്ന സിനിമ ചെയ്തു. അതൊക്കെ പക്ഷേ, രതിനിര്‍വേദത്തിന്‍റെ നിഴല്‍ മാത്രമായി.

അങ്ങനെയിരിക്കെയാണ് ‘രതിനിര്‍വേദം’ റീമേക്ക് എത്തുന്നത്. ടി കെ രാജീവ്കുമാറിന്‍റെ സംവിധാനത്തില്‍ പത്മരാജ രചനയെ വീണ്ടും വായിക്കുന്നു. ഇങ്ങനെയൊരു സംരംഭത്തിന് ആദ്യം രാജീവിനും നിര്‍മ്മാതാവ് സുരേഷ്കുമാറിനും നന്ദി പറയാം. എന്നാല്‍ പുതിയ രതിനിര്‍വേദം പഴയ സിനിമയുടെ അനുഭൂതി വീണ്ടും നല്‍കിയോ? അക്കാര്യമാണ് പറഞ്ഞുവരുന്നത്...

പുതിയ രതിനിര്‍വേദം പഴയ സിനിമയുടെ അനുഭൂതി വീണ്ടും നല്‍കിയോ? ‘ഇല്ല’ എന്നാണ് ഉറക്കെ പറയാവുന്ന ഉത്തരം. സിനിമ കാഴ്ചയില്‍ കൂടുതല്‍ സുന്ദരമായിട്ടുണ്ട്. നല്ല ലൊക്കേഷന്‍. നല്ല പാട്ടുകള്‍. നല്ല വസ്ത്രാലങ്കാരം. സൌന്ദര്യപൂര്‍ണമായ സംഭോഗ ചിത്രീകരണം. ഇതെല്ലാമുണ്ട്. എന്നാല്‍, ഒരു ക്ലാസിക് ചിത്രത്തിന്‍റെ റീമേക്ക് എന്നല്ലാത, ആ സിനിമയുടെ ആത്മാവിനെ ആവാഹിക്കാന്‍ പുതിയ ചിത്രത്തിന് കഴിഞ്ഞില്ല. ആദ്യചിത്രം കണ്ടിട്ടുള്ളവരെ നിരാശരാക്കുന്നു ഈ റീമേക്ക്.

പത്മരാജന്‍റെ തിരക്കഥയെ തന്നെയാണ് ടി കെ രാജീവ് കുമാറും പകര്‍ത്തിയിരിക്കുന്നത്. അന്നുള്ളതിനേക്കാള്‍ നൂറിരട്ടി സാങ്കേതികമേന്‍‌മയോടെ. പക്ഷേ, എന്തുകൊണ്ട് പുതിയ രതിനിര്‍വേദത്തെ നല്ലൊരു അനുഭവമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം പറയാനാകില്ല. അത് സംവിധായകന്‍റെ കുറ്റമായി പറയാനാകുമോ എന്നും അറിയില്ല. കാരണം, പുതിയ കാലഘട്ടത്തില്‍ ‘ഇത്രമാത്രം അമര്‍ത്തിപ്പറയേണ്ട ഒന്നാണോ സെക്സെ’ന്ന ചോദ്യം കാഴ്ചക്കാരുടെ ഉള്ളില്‍ ഉയര്‍ന്നുവരുന്നതുകൊണ്ടാകും. അതൊരുപക്ഷേ, നമ്മള്‍ പ്രേക്ഷകരുടെ കുറ്റമായിരിക്കാം.

‘ഒരുനാള്‍ വരും’ എന്ന സിനിമ സംവിധാനം ചെയ്ത രാജീവ് കുമാറിനെ ഈ സിനിമയില്‍ കാണാനാകില്ല എന്നതു നേര്. എന്നാല്‍, ഭരതന്‍ പണിതീര്‍ത്ത ഒരു ഉന്നതകലാസൃഷ്ടിയെയാണ് താന്‍ കൈകാര്യം ചെയ്യാന്‍ പോകുന്നതെന്ന ഭയം സംവിധായകനെ ബാധിച്ചതുപോലെ തോന്നും. തിരക്കഥയുടെ മേലുള്ള പിടി പലപ്പോഴും അയഞ്ഞുപോയതുപോലെ തോന്നുന്നു. കഥ പറയേണ്ടുന്ന വഴികളെല്ലാം പലപ്പോഴും അടഞ്ഞുപോയതുപോലെ. എന്തോ ഒരു അവ്യക്തത പുതിയ രതിനിര്‍വേദത്തെയാകെ ചൂഴ്ന്നു നില്‍ക്കുന്നു.

ജയഭാരതി ഇപ്പോഴും മനസില്‍ നില്‍ക്കുകയാണ്. തന്‍റെ ശരീരഭംഗി മുഴുവന്‍ അതീവസുന്ദരമായി പ്രദര്‍ശിപ്പിച്ച ആ അനുഗ്രഹീത നടിയുടെ സ്ഥാനത്തേക്കാണ് ശ്വേതാ മേനോന്‍ എത്തിയിരിക്കുന്നത്. തുറന്നുപറയട്ടെ, ശരീരപ്രദര്‍ശനത്തിലല്ലാതെ, മറ്റൊരു രീതിയിലും ജയഭാരതിയെ മറികടക്കാന്‍ ശ്വേതയ്ക്ക് കഴിഞ്ഞില്ല. രതിച്ചേച്ചി എന്നാല്‍ ഒരു ‘സെക്സ് സിംബല്‍’ ആണെന്ന അനാവശ്യബോധത്തിന്‍റെ പുറത്തുള്ള അസ്വാഭാവികത നിറഞ്ഞ അഭിനയമാണ് ശ്വേത നല്‍കുന്നത്.

രതിച്ചേച്ചി എന്ന കഥാപാത്രം ശരീരപ്രദര്‍ശനത്തിനുവേണ്ടി മാത്രം സൃഷ്ടിച്ചെടുത്ത ഒരു ‘ഐറ്റം’ കഥാപാത്രമല്ല. അവള്‍ക്ക് പ്രകടിപ്പിക്കേണ്ടത് കാമപൂര്‍ത്തീകരണത്തിനായി തുടിക്കുന്ന യുവതിയുടെ മനസ് മാത്രമല്ല. ലാസ്യവും ഹാസവും വാത്സല്യവും കരുണയുമെല്ലാം അവള്‍ ആടേണ്ടതാണ്. അവയെല്ലാം ശരാശരിയില്‍ മാത്രമൊതുങ്ങുന്ന പ്രകടനത്തിലൂടെ കടന്നുകൂടുകയും രതിരംഗങ്ങളില്‍ മാത്രം എക്സലന്‍റ് പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുകയും ചെയ്യുന്നയിടത്ത് ശ്വേതയുടെ രതിച്ചേച്ചി പരാജയപ്പെടുകയാണ്.

ജയഭാരതി കാഴ്ചവച്ച നിയന്ത്രിത നാട്യം ശ്വേതയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ശ്വേതയുടെ വീക്ഷണത്തിലുള്ള രതിച്ചേച്ചിയാണ് എന്ന് പറയാമെങ്കിലും, അത് പത്മരാജന്‍റെ കഥാപാത്രത്തോട് കാട്ടുന്ന അനീതിയായി മാറുന്നു. പത്മരാജന്‍റെ രതിച്ചേച്ചി മനസിന്‍റെ ഉള്ളറകളില്‍ നിഗൂഢമായ പല അടരുകളും സൂക്ഷിക്കുന്നവളാണ്. ശ്വേതയുടെയും രാജീവ് കുമാറിന്‍റെയും രതിച്ചേച്ചിയാകട്ടെ വെറും ഉപരിപ്ലവ വിപ്ലവമായി മാറുന്നു.
ശ്വേതയുടെ അഭിനയത്തെക്കുറിച്ച് പറഞ്ഞുകഴിഞ്ഞല്ലോ. ഇനി നായകകഥാപാത്രം ‘പപ്പു’വായി വന്ന ശ്രീജിത്ത്. ഭേദപ്പെട്ട പ്രകടനമായിരുന്നു ശ്രീജിത്തിന്‍റേത്. മുമ്പ് ഒന്നോ രണ്ടോ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും രതിനിര്‍വേദമാണ് ശ്രീജിത്തിന്‍റെ പ്രധാന ചിത്രമെന്ന് പറയാം. പുതുമുഖത്തിന്‍റെ ഇടര്‍ച്ചയൊന്നും പപ്പുവിനെ അവതരിപ്പിക്കുമ്പോള്‍ ശ്രീജിത്തില്‍ കണ്ടില്ല. ഗാനരംഗങ്ങളില്‍ മനോഹരമായ പ്രകടനം കാഴ്ചവച്ചു.

കൌമാരമനസ്സിന്‍റെ വിഹ്വലതകളെല്ലാം മനോഹരമായി അവതരിപ്പിക്കാന്‍ ശ്രീജിത്തിന് കഴിഞ്ഞിട്ടുണ്ട്. പല രംഗങ്ങളിലും ‘പഴയ പപ്പു’വായ കൃഷ്ണചന്ദ്രനെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ശ്രീജിത്തിന് കഴിഞ്ഞു.

ഷമ്മി തിലകനാണ് മിന്നിത്തിളങ്ങിയ മറ്റൊരു താരം. രസകരമായിരുന്നു ഷമ്മിയുടെ പ്രകടനം കണ്ടിരിക്കുവാന്‍. മണിയന്‍‌പിള്ള രാജു പലപ്പോഴും സ്വാഭാവികതയുടെ അതിരുകള്‍ ഭേദിച്ചു. കെ പി എ സി ലളിത പതിവുപോലെ നന്നായി. പപ്പുവിനൊപ്പം വാലുപോലെ നടക്കുന്ന കുട്ടി(മാസ്റ്റര്‍ കുഞ്ചന്‍) ചിരിയുണര്‍ത്തുന്ന കാഴ്ചയാണ്. അവന്‍റെ പ്രകടനങ്ങളാണ് തിയേറ്ററില്‍ ഇടയ്ക്ക് കൈയടി നേടുന്നതും.
രതിയുടെ സുഖവഴികള്‍ക്കൊടുവില്‍ അവള്‍ക്ക് സര്‍പ്പദംശമേറ്റു. രസകരമായ കഥാകഥനത്തിനൊടുവില്‍ ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്. രതിനിര്‍വേദത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതായിരുന്നല്ലോ. ആ ക്ലൈമാക്സ് അതിന്‍റെ വശ്യത ഒട്ടും ചോരാതെ ആവിഷ്കരിച്ചിട്ടുണ്ട് പുതിയ രതിനിര്‍വേദത്തില്‍ രാജീവ് കുമാര്‍.

സര്‍പ്പക്കാവിന്‍റെ വന്യഭാവവും ഇരുളും കെട്ടുപിണയുന്ന ഇണകളും എല്ലാം ചേര്‍ന്ന അന്തരീക്ഷത്തെ പുന:സൃഷ്ടിച്ചതില്‍ സംവിധായകന്‍ വിജയിച്ചു. മനോജ് പിള്ളയുടെ ഛായാഗ്രഹണ മികവ് എടുത്തുപറയേണ്ടുന്ന രംഗമാണിത്. ഈ സിനിമയിലെ മറ്റെല്ലാ കുറവുകളെയും ക്ലൈമാക്സിന്‍റെ മികച്ച അവതരണത്തിലൂടെ മറികടക്കാന്‍ സംവിധായകന് കഴിഞ്ഞു.

എന്തായാലും, ഒരു താരതമ്യത്തിന് മുതിരുകയാണെങ്കില്‍ പഴയ രതിനിര്‍വേദം പുതിയ ആവിഷ്കാരത്തേക്കാള്‍ എത്രയോ മുന്നിലാണ്. താരങ്ങളുടെ പ്രകടനത്തിലായാലും അവതരണത്തിലെ ഒഴുക്കിലായാലും പഴയ ചിത്രം മികച്ചുനില്‍ക്കുന്നു. എന്നാല്‍, പഴയ രതിനിര്‍വേദം കണ്ടിട്ടില്ലാത്തവര്‍ക്ക് ഈ സിനിമ ഒരു പുതിയ അനുഭവമായിരിക്കും എന്ന് പറയാതെ വയ്യ.


By Moviebuzz
 
Rathinirvedam, which came out in 1978 (scripted by P Padmarajan and directed by Bharathan), had narrated the lusty affair between a teenager named Pappu and an older woman called Rathi chechi. The new version has the same story, but has a life on its own.
Pappu (Sreejith Vijay) goes to his mother`s house during a brief break before he joins engineering. There he meets the sexy neighbor, Rathi (Swetha Menon).
Pappu is smitten by her ample charm but the adolescent love that Pappu has towards her, shocks Rathi. But the boy had completely fallen for her.
The story has been set in 1978 and there are some deliberate attempts to show some symbols of those era, that ranges from the switches, cigarettes, car, scooter to the magazines, fan and of course, the costumes.
It is happening in a sleepy village but the whole film has almost been entirely set within the precincts of two adjacent houses.
Though the basic theme has been unaltered in the new version, Rajeev Kumar has succeeded in presenting the film in a manner that is appealing to the audience of these times.
Manoj Pillai`s visuals and M Jayachandran`s music adds to the effect in a great way.
But the song sequences have been shot with modern costumes, which is in sharp contrast with the period mentioned in the story. Also, the climax portions seem to have been done in a hasty way.
Swetha Menon looks a bit older than what the character demands, but she overcomes it all with an excellent performance. Her facial expressions and mannerisms are genuine, which underlines her versatility as an actor which was earlier seen in films like Paleri Manikyam and Paradesi, for instance.
Sreejith Vijay, who had appeared in a brief role in Fazil`s eminently forgettable Living Together, manages to come up with an impressive show. He gives certain believability to the role and to adolescent love, which perhaps every young man goes through, at a certain age.
The rest of the cast that includes Maniyanpillai Raju, KPAC Lalitha, Maya Viswanath, Shammi Thilakan and Guinness Pakru have done their roles very well. The kids who are part of the story look perfect for their roles.
If you are only looking for titillating scenes from the new version of Rathinirvedam, chances are that you may be a bit disappointed. It is a genuine film which focuses on relationships and emotions.
What it succeeds in the end is in narrating a different love story, which happened more than three decades back. Nice one, this.
Verdict: Good
 

No comments :

Post a Comment