നമ്മള്‍ ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് എന്ന നിർദോഷമായ പ്രസ്‌താവനയെ നമ്മള്‍ ഭക്ഷണം കഴിക്കാനല്ലേ ജീവിക്കുന്നത്? എന്ന വളരെ നിഷ്‌കളങ്കമായ ചോദ്യം കൊണ്ട് നേരിടുന്ന കാളിദാസനിലാണ് (ലാൽ) സോൾട്ട് & പെപ്പർ ആരംഭിക്കുന്നത്. പുരാവസ്‌തുവകുപ്പിലാണ് ജോലി. ഏറ്റവും അടുപ്പമുള്ളത് നല്ല ഭക്ഷണത്തോട്; പിന്നെ, പാചകത്തിൽ കേമനായ ബാബു (ബാബുരാജ്) എന്ന വയ്‌പുകാരനോടും. രുചിയറിഞ്ഞ് കഴിക്കാൻ മാത്രമല്ല, രുചിയോടെ വയ്‌ക്കാനും രുചിയേക്കുറിച്ച് പറയാനുമുള്ള അഭിരുചി കൂടിയുണ്ട് കാളിദാസന്. വൈകാതെ കാളിദാസന്റെ സഹോദരീപുത്രനായ മനു (അസിഫ് അലി) കാളിദാസന്റെ താവളത്തിൽ എത്തുന്നു.
രുചിസമൃദ്ധമായ ഈ ആൺജീവിതങ്ങൾക്ക് സമാന്തരമായി ഇതേ സമൃദ്ധിയിൽ ഒരു പെൺജീവിതവും നമ്മൾ കാണുന്നുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായ മായയാണ് (ശ്വേത മേനോൻ) അതിലെ കേന്ദ്രകഥാപാത്രം. മരിയ (കല്പന) എന്ന ഒഴിവുനേര സൗന്ദര്യവിദഗ്ദ്ധയുടെ വീട്ടിൽ പെയിങ് ഗസ്റ്റായ മായയ്‌ക്കൊപ്പം മീനാക്ഷിയുമുണ്ട് (മൈഥിലി). രുചിയുള്ള ഭക്ഷണം, ആഹ്ലാദം, അല്പം വീര്യം.. ഇതൊക്കെ കാളിദാസന്റെ കൂട്ടത്തിലെന്നപോലെ ഇവർക്കുമുണ്ട്. ഒരു റോങ് നമ്പർ വിളിയിലൂടെ ഈ രണ്ടു സംഘങ്ങളും പരസ്‌പരം അറിയുന്നതാണ് ഈ സിനിമയിലെ വഴിത്തിരിവ്.
വെറുതേ ഒരു ഭക്ഷണക്കഥ പറയുക എന്നതിനപ്പുറത്ത് വിശപ്പ് എന്ന പ്രക്രിയയെ അല്പം ആഴത്തിൽത്തന്നെ ഈ സിനിമയുടെ സംവിധായകനും രചയിതാക്കളും (ശ്യാം പുഷ്‌കരൻ, ദിലീഷ് നായർ) സമീപിക്കുന്നുണ്ടെന്ന് നമുക്ക് ബോധ്യമാകുന്ന രംഗങ്ങളിലേക്ക് ആദ്യപകുതിയിൽത്തന്നെ വളരുന്നുണ്ട് സോൾട്ട് & പെപ്പർ. അദ്ഭുതത്തോടെ മാത്രമേ ഈ പകർന്നാട്ടം കണ്ടിരിക്കാനാവൂ. ഉദരത്തിൽ നിന്നുണ്ടാകുന്ന ആ ഒരു വിളിയെ മാത്രമല്ല ഇവർ വിശപ്പായി കാണുന്നത്. അതിനപ്പുറത്ത്, അധികാരത്തിന്റെയും പണത്തിന്റെയും പ്രണയത്തിന്റെയും കാമത്തിന്റെയും വിശപ്പുണ്ടാക്കുന്ന വിളികളേക്കുറിച്ച് ഇവരുടെ സിനിമ നിശ്ശബ്‌ദമായി വാചാലമാകുന്നു; കുട്ടികളടക്കമുള്ള കാണികളെ അലോസരപ്പെടുത്തുന്ന ഒരൊറ്റ ദൃശ്യമോ സംഭാഷണമോ ഒരു നോട്ടം പോലുമോ ഇല്ലാതെ. വഴിയിലുപേക്ഷിക്കപ്പെട്ട പഴയ പത്രക്കടലാസ് പോലെ, ഒരൊറ്റ ഡൈമൻഷനിൽ നിവർത്തി വിരിച്ച പഴകി മഞ്ഞച്ച കഥകൾ മാത്രം മലയാളത്തിൽ കണ്ടിട്ടുള്ള നമുക്ക് ആനന്ദവും അഭിമാനവും തോന്നുന്ന നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഒടുവിൽ ഒരു പ്രണയകഥയുടെ കാല്പനികശോഭയിൽ ഈ ചിത്രം അവസാനിക്കുന്നത്.
FIRST IMPRESSION
മലയാളസിനിമയിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നടക്കുന്നത് ടൈറ്റിലിലാണ്. ഹോളിവുഡ് പോലും നാണം മറയ്‌ക്കാൻ തുണിയന്വേഷിച്ച് പോകുന്ന തരത്തിലാണ് തല്ലിപ്പൊളി സിനിമകളുടെ വരെ പേരെഴുത്ത്. സംവിധായകന്റെയും സംഘത്തിന്റെയും കഴിവു മുഴുവൻ (വിവരക്കേടും) പുറത്തെടുത്തുകൊണ്ട് ടൈറ്റിലുകൾ വന്നുപോകും. ആദ്യസീനെടുക്കാനുള്ള ശേഷി പോലും പിന്നെ സംവിധായകന്റെ മുറുക്കാൻ ചെല്ലത്തിൽ ബാക്കിയില്ലാത്തതുകൊണ്ടോ എന്തോ, ടൈറ്റിലുകൾ തീരുന്നതോടെ സിനിമയുടെ വെടിയും തീരും. അതിമനോഹരമായ (കൃത്യമായി പറഞ്ഞാൽ, അതിരുചികരമായ) ടൈറ്റിലുകളിലാണ് ആഷിക് അബുവിന്റെ സോൾട്ട് & പെപ്പർ തുടങ്ങുന്നത്. ഒരിക്കലെങ്കിലും നാവ് നൊട്ടി നുണയാതെ നമുക്ക് ഈ ദൃശ്യങ്ങൾ കടത്തിവിടാനാവില്ല. ഈ രുചികരമായ ആരംഭത്തിൽ അവസാനിക്കുന്നില്ല ആഷിക് അബുവിന്റെയും സംഘത്തിന്റെയും ശൂരത്വം എന്നതാണ് സോൾട്ട് & പെപ്പർ എന്ന സിനിമയെ സിനിമയാക്കുന്നത്; മലയാളത്തിന് എല്ലാക്കാലവും അഭിമാനിക്കാവുന്ന ഒരു സിനിമ.
മലയാളസിനിമയിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നടക്കുന്നത് ടൈറ്റിലിലാണ്. ഹോളിവുഡ് പോലും നാണം മറയ്‌ക്കാൻ തുണിയന്വേഷിച്ച് പോകുന്ന തരത്തിലാണ് തല്ലിപ്പൊളി സിനിമകളുടെ വരെ പേരെഴുത്ത്. സംവിധായകന്റെയും സംഘത്തിന്റെയും കഴിവു മുഴുവൻ (വിവരക്കേടും) പുറത്തെടുത്തുകൊണ്ട് ടൈറ്റിലുകൾ വന്നുപോകും. ആദ്യസീനെടുക്കാനുള്ള ശേഷി പോലും പിന്നെ സംവിധായകന്റെ മുറുക്കാൻ ചെല്ലത്തിൽ ബാക്കിയില്ലാത്തതുകൊണ്ടോ എന്തോ, ടൈറ്റിലുകൾ തീരുന്നതോടെ സിനിമയുടെ വെടിയും തീരും. അതിമനോഹരമായ (കൃത്യമായി പറഞ്ഞാൽ, അതിരുചികരമായ) ടൈറ്റിലുകളിലാണ് ആഷിക് അബുവിന്റെ സോൾട്ട് & പെപ്പർ തുടങ്ങുന്നത്. ഒരിക്കലെങ്കിലും നാവ് നൊട്ടി നുണയാതെ നമുക്ക് ഈ ദൃശ്യങ്ങൾ കടത്തിവിടാനാവില്ല. ഈ രുചികരമായ ആരംഭത്തിൽ അവസാനിക്കുന്നില്ല ആഷിക് അബുവിന്റെയും സംഘത്തിന്റെയും ശൂരത്വം എന്നതാണ് സോൾട്ട് & പെപ്പർ എന്ന സിനിമയെ സിനിമയാക്കുന്നത്; മലയാളത്തിന് എല്ലാക്കാലവും അഭിമാനിക്കാവുന്ന ഒരു സിനിമ.
കാര്യമായ പിഴവുകളില്ലാത്ത തിരക്കഥയും കൃത്യമായ കാസ്റ്റിങ്ങുമാണ് ഈ സിനിമയുടെ മികവിന്റെ അടിത്തറ. തിരക്കഥയെഴുതാൻ ആ പണി മോശമാക്കാതെ ചെയ്യുമെന്ന് ഉറപ്പുള്ളവരെ കണ്ടെത്തുകയും കാസ്റ്റിങ് നടത്തിയപ്പോൾ താരമൂല്യത്തേക്കുറിച്ച് ആലോചിക്കാതിരിക്കുകയും ചെയ്തപ്പോൾത്തന്നെ ആഷിക് അബു പകുതി വിജയം ഉറപ്പിച്ചു എന്നു ചുരുക്കം. (ആദ്യസിനിമയിലെ അബദ്ധങ്ങൾ അദ്ദേഹം നന്നായി മനസ്സിലാക്കിയിരിക്കുന്നു.)
ലാലും ശ്വേതയും തങ്ങളുടെ മുൻകഥാപാത്രങ്ങളുടെ പ്രതിച്ഛായകൾ പാടെ കുടഞ്ഞെറിഞ്ഞാണ് കാളിദാസനും മായയുമായിരിക്കുന്നത്. അഭിനയത്തേക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത മൈഥിലിയും സ്വന്തമായൊരു ശൈലി ഇനിയും രൂപപ്പെടുത്തിക്കഴിഞ്ഞിട്ടില്ലാത്ത അസിഫ് അലിയുമൊക്കെ സ്വന്തം കഥാപാത്രങ്ങളെ ന്യായീകരിക്കുന്ന പ്രകടനം നടത്തിയത് സംവിധായകന്റെ കൂടി വിജയമാണ്. സ്ഥിരം കഥാപാത്രങ്ങളാണെങ്കിലും വിജയരാഘവനും കല്പനയും തങ്ങളുടെ ജോലി നന്നായി ചെയ്‌തു.
അഭിനേതാക്കളിൽ ഇതിനൊക്കെ മുൻപേ പറയേണ്ട ഒരു പേരുണ്ട്: ബാബുരാജ്! എല്ലാ സിനിമയിലും ഇടി കൊള്ളുന്നയാൾ, വാണി വിശ്വനാഥിന്റെ ഭർത്താവ് എന്നീ രണ്ടു വിശേഷണങ്ങളിൽ മാത്രം അറിയപ്പെട്ടിരുന്ന ബാബുരാജിന് ഇനി നെഞ്ചു വിരിച്ച് ആരോടും പറയാം, I am an actor എന്ന്.(അടുത്ത കാലത്തായി അദ്ദേഹം ഭേദപ്പെട്ട ചില വേഷങ്ങൾ ചെയ്‌തിരുന്നു എന്നത് മറക്കുന്നില്ല.)
നമ്മുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യാതെ, വൃത്തികേടുകൾ വിളിച്ചുപറയാതെ, ആരുടെയും തന്തയ്‌ക്കു വിളിക്കുകയോ തലയിൽ ചാണകവെള്ളമൊഴിക്കുകയോ ചെയ്യാതെ സോൾട്ട് & പെപ്പർ ചിരിയുണ്ടാക്കുന്നുണ്ട്; വളരെ സ്വാഭാവികമായ, നിർമലമായ, നൈസർഗികമായ, നേരും നേർമയുമുള്ള നർമം. ഒരു അമർത്തിപ്പിടിച്ച ചിരിയോടെ ഈ സിനിമ നടത്തുന്ന നിരീക്ഷണങ്ങൾ നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്നു. കൊച്ചുകുട്ടികളെ മുതൽ അവരുടെ അപ്പൂപ്പനമ്മൂമ്മമാരെ വരെ ഒരുപോലെ ചിരിപ്പിക്കും ഈ സിനിമ. (സത്യം പറഞ്ഞാൽ അതിൽ പലതും ഇവിടെ എഴുതാൻ വിരലുകൾ തരിക്കുന്നുണ്ട്. സിനിമയുടെ ആസ്വാദനത്തെ ഒരു വിധത്തിലും ബാധിക്കരുത് ഈ എഴുത്ത് എന്നു നിർബന്ധമുള്ളതുകൊണ്ട് ഞാനെന്റെ വിരലുകളെ ശാസിച്ച് ഒരു മൂലയ്‌ക്ക് ഇരുത്തുകയാണ്!)
SECOND THOUGHTS
അവസാനസീനിൽ നിന്നും, സിനിമയ്‌ക്കു ശേഷം വരുന്ന ഗാനത്തിൽ നിന്നും ഭക്ഷണത്തെ ഒഴിവാക്കേണ്ടിയിരുന്നില്ല. ബനാനാ റോസ്റ്റ് തിന്ന് ഒരു കഴുത കാമം തീർക്കുന്നതിൽ ഒതുക്കാതെ, കാളിദാസന്റെയും മായയുടെയും സമാഗമം തീർച്ചയായും രുചിസമൃദ്ധമാകേണ്ടതായിരുന്നു. പ്രതിസന്ധികൾ നിറഞ്ഞ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്റെ കഥാപാത്രങ്ങൾക്ക് രുചിയുടെ സാന്ത്വനം നിഷേധിക്കാനുള്ള ബുദ്ധി കാണിച്ച സംവിധായകനിൽ നിന്ന് അങ്ങനെയൊരു ആഖ്യാനതന്ത്രം ഞാൻ പ്രതീക്ഷിച്ചുപോയി; സാരമില്ല.
അവസാനസീനിൽ നിന്നും, സിനിമയ്‌ക്കു ശേഷം വരുന്ന ഗാനത്തിൽ നിന്നും ഭക്ഷണത്തെ ഒഴിവാക്കേണ്ടിയിരുന്നില്ല. ബനാനാ റോസ്റ്റ് തിന്ന് ഒരു കഴുത കാമം തീർക്കുന്നതിൽ ഒതുക്കാതെ, കാളിദാസന്റെയും മായയുടെയും സമാഗമം തീർച്ചയായും രുചിസമൃദ്ധമാകേണ്ടതായിരുന്നു. പ്രതിസന്ധികൾ നിറഞ്ഞ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്റെ കഥാപാത്രങ്ങൾക്ക് രുചിയുടെ സാന്ത്വനം നിഷേധിക്കാനുള്ള ബുദ്ധി കാണിച്ച സംവിധായകനിൽ നിന്ന് അങ്ങനെയൊരു ആഖ്യാനതന്ത്രം ഞാൻ പ്രതീക്ഷിച്ചുപോയി; സാരമില്ല.
ട്രാഫിക്കിനേക്കുറിച്ചുള്ള കുറിപ്പിൽ അഭിമാനത്തോടെയും ആശ്വാസത്തോടെയും എഴുതിയ ഒരു വാചകം ഇവിടെ ആവർത്തിക്കുകയാണ്: പരീക്ഷണങ്ങളെയും പുതുമകളെയും ഭയക്കാത്ത പുതുരക്തം മലയാളസിനിമയില്‍ ചൂടു പിടിച്ചു വരുന്നുണ്ടെന്നും ആ ചോരയോടുന്ന തലച്ചോറുകളില്‍ രണ്ടാം തരമല്ല, ഒന്നാം തരം പ്രതിഭ തന്നെ പ്രവര്‍ത്തനനിരതമാണെന്നും നമുക്ക് ഒരിക്കൽക്കൂടി ആരുടെ മുഖത്തു നോക്കിയും പറയാം.
THANK YOU
നന്ദി ആഷിക്, നന്ദി ശ്യാം, നന്ദി ദിലീഷ്, നന്ദി ഷൈജു, നന്ദി ബാബുരാജ്, നന്ദി ലാൽ, നന്ദി ശ്വേത, നന്ദി ആസിഫ്, നന്ദി മൈഥിലി എന്ന ബ്രൈറ്റി. You made my day! നിങ്ങളെ ഞാൻ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നു!
നന്ദി ആഷിക്, നന്ദി ശ്യാം, നന്ദി ദിലീഷ്, നന്ദി ഷൈജു, നന്ദി ബാബുരാജ്, നന്ദി ലാൽ, നന്ദി ശ്വേത, നന്ദി ആസിഫ്, നന്ദി മൈഥിലി എന്ന ബ്രൈറ്റി. You made my day! നിങ്ങളെ ഞാൻ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നു!
LAST WORD
ബിഗ് നൈറ്റ് (1996 Campbell Scott, Stanley Tucci) പോലെ, ജൂലി & ജൂലിയ (2009 Nora Ephron) പോലെ, തംപോപോ (1985, Jûzô Itami) പോലെ ഒരു രുചികരമായ ഫൂഡ് മൂവി. ജീവിതത്തിന്റെ നേരും നർമവും ഇതിലാകെ തൂവിയിരിക്കുന്നു; ഉപ്പിന്റെയും കുരുമുളകുപൊടിയുടെയും ആ delicious രുചിക്കൂട്ടു പോലെ. ഇത്രയും സ്വാദിഷ്‌ടമായ ഒരു മലയാളസിനിമ ഞാനെന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല! EXCELLENT; DO NOT MISS IT!
ബിഗ് നൈറ്റ് (1996 Campbell Scott, Stanley Tucci) പോലെ, ജൂലി & ജൂലിയ (2009 Nora Ephron) പോലെ, തംപോപോ (1985, Jûzô Itami) പോലെ ഒരു രുചികരമായ ഫൂഡ് മൂവി. ജീവിതത്തിന്റെ നേരും നർമവും ഇതിലാകെ തൂവിയിരിക്കുന്നു; ഉപ്പിന്റെയും കുരുമുളകുപൊടിയുടെയും ആ delicious രുചിക്കൂട്ടു പോലെ. ഇത്രയും സ്വാദിഷ്‌ടമായ ഒരു മലയാളസിനിമ ഞാനെന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല! EXCELLENT; DO NOT MISS IT!
പാകം തെറ്റാത്ത രുചിക്കൂട്ടുമായി സോള്‍ട്ട് ആന്റ് പെപ്പര്‍
ഒരു ദോശ തേടി വന്ന ഫോണ്‍ കോള്‍ തമ്മിലിണക്കുന്ന രണ്ടുപേരുടെ കാണാ പ്രണയത്തിന്റെ കഥയാണ് 'സോള്‍ട്ട് ആന്റ് പെപ്പര്‍'. അതേ, പരസ്യ വാചകത്തില്‍ പറയുംപോലെ ഒരു ദോശയാണ് ഈ ചിത്രത്തിന്റെ കഥ ഉണ്ടാക്കുന്നത്. പ്രണയകഥയുടെ പോക്കില്‍ പുതുമയൊന്നുമില്ലെങ്കിലും ആവശ്യത്തിന് ഉപ്പും മുളകുമെല്ലാം ചേര്‍ത്ത് വ്യത്യസ്തമായൊരു വിഭവം ഒരുക്കുന്നതില്‍ സംവിധായകന്‍ ആഷിക് അബുവും കൂട്ടരും വിജയിച്ചിട്ടുണ്ട്.
ഭക്ഷണപ്രിയനായ പുരാവസ്തു ഗവേഷകന്‍ കാളിദാസന് (ലാല്‍) തെറ്റിയെത്തുന്ന ഒരു ഫോണ്‍ കോളാണ് മായയെ (ശ്വേതാ മേനോന്‍) പരിചയപ്പെടുത്തുന്നത്. തട്ടില്‍കുട്ടി ദോശയുടെ ഹോം ഡെലിവറിക്കായി വിളിച്ച കോളാണ് കാളിദാസന് കിട്ടുന്നത്.
റോംഗ് നമ്പറിന്റെ പേരില്‍ ഇരുവരും തെറിവിളിയില്‍ ആദ്യ കോള്‍ അവസാനിപ്പിച്ചെങ്കിലും പിന്നീട് മാപ്പ് പറയാന്‍ വിളിച്ചതിലൂടെ ഭക്ഷണ കാര്യത്തിലെ താല്‍പര്യങ്ങള്‍ പങ്കുവെച്ച് പരസ്പരം അടുക്കുന്നു. മധ്യ വയസിലോട്ടടുക്കുന്ന രണ്ടു പേരുടെ ഏജ് ഓവര്‍ പ്രണയം.
ഇടക്ക് തമ്മില്‍ കാണേണ്ട അവസ്ഥ വന്നപ്പോള്‍ രണ്ടുപേര്‍ക്കും സ്വന്തം പ്രായത്തെയും രൂപത്തെയുംപറ്റി അപഹര്‍ഷതാ ബോധം. കാളിദാസന്‍ തനിക്ക് പകരം അനന്തിരവന്‍ മനുവിനെ (ആസിഫ് അലി) വിടുന്നു. മായയാകട്ടെ റൂമേറ്റായ മീനാക്ഷിയെയും (മൈഥിലി). പിന്നങ്ങോട്ടാണ് ചിത്രം കൂടുതല്‍ രസകരമാകുന്നത്.
കഥയുടെ ഗതി തീരെ ലളിതമാണെങ്കിലും ഭക്ഷണപ്രിയത്തില്‍ ചേര്‍ത്തു പറഞ്ഞുതുടങ്ങുന്നതു തന്നെയാണ് ആദ്യ പുതുമ. ഭക്ഷണത്തില്‍ നിന്ന് പ്രണയത്തിലേക്ക് ഗതി മാറുന്ന ഘട്ടത്തില്‍ ചെറിയ ഇഴച്ചില്‍ തോന്നുമെങ്കിലും പിന്നീട് പെട്ടെന്നങ്ങ് ചിത്രം പ്രേക്ഷകരെ കൈയിലെടുക്കും. ശ്യം പുഷ്കരന്റെയും ദിലീഷ് നായരുടെയും രചന ക്ലീഷേകള്‍ ഒഴിവാക്കിയുള്ളതായതിനാല്‍ നര്‍മങ്ങള്‍ക്ക് പുതുമ തോന്നും.
കാളിദാസന്റെ ശൈലികളും പ്രണയവും അതില്‍ മനുവിന്റെ ഇടപെടലുകളും കഥ സജീവവുമാക്കുന്നു.
നാലു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി കഥ നീങ്ങുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കാന്‍ ബാബുരാജ് അവതരിപ്പിക്കുന്ന ബാബു എന്ന കുക്കും വിജയരാഘവന്റെ ബാലകൃഷ്ണനുമേ അധികമായി വരുന്നുള്ളു. സിനിമക്ക് നിറവ് നല്‍കാമെന്ന് കരുതി അനാവശ്യ കഥാപാത്രങ്ങളും രംഗങ്ങളും വളിപ്പും സ്റ്റണ്ടുമൊന്നും കുത്തിതിരുകിയിട്ടുമില്ല.
ഇവരല്ലാതെ ഇടക്ക് ശ്രദ്ധിക്കപ്പെടുന്ന മറ്റു കഥാപാത്രങ്ങള്‍ കല്‍പനയുടെ വീട്ടുടമ വേഷവും മനുവിന്റെ ഉപദേശിയായ സുഹൃത്ത് മിറാഷുമാണ്.
മിക്ക രംഗങ്ങളുടെയും ഭക്ഷണ പശ്ചാത്തലം കൈയടി നേടുന്നത് സംവിധായകന്‍ ആഷിക്കിന്റെ വിജയമാണ്. കാളിദാസനും മായയും പ്രണയത്തിലേക്ക് കൂടുതലടുക്കുന്ന ജോആന്‍സ് കേക്ക് നിര്‍മാണവും അക്കഥയുടെ ചിത്രീകരണവുമൊക്കെ മോശമാക്കായിട്ടില്ല.
ലാല്‍ പെണ്ണുകാണാന്‍ പോകുന്ന രംഗം, ആസിഫിന്റെ ട്രെയിനിലെ പൂവാല രംഗം, ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള കാര്‍ യാത്ര, ക്ലൈമാക്സ് എന്നിവ പ്രേക്ഷകരെ ചിരിപ്പിക്കുന്ന രംഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
വലിഞ്ഞിഴയാതെയോ ആവശ്യമില്ലാത്തത് പറയാതെയോ ശ്രദ്ധിച്ച തിരക്കഥ കൃത്യമായി ചിത്രീകരിക്കാന്‍ സംവിധായകനായിട്ടുണ്ട്. 'ഡാഡി കൂള്‍' എന്ന ആദ്യ ചിത്രം രണ്ടാം പകുതി കൈവിട്ടു പോയ ആഷിക് ഇത്തവണ ഇക്കാര്യത്തില്‍ കൃത്യമായ ഗൃഹപാഠം നടത്തിയിട്ടുണ്ട്.
പുതു തലമുറ ചിത്രങ്ങളുടെ പൊതു ഗുണമായ ചടുലത എല്ലാത്തരത്തിലും 'സോള്‍ട്ട് ആന്റ് പെപ്പറി'ല്‍ ഉണ്ടെന്ന് പറയാനാകില്ല. ഒരു സ്ലോ കോമഡിയാണീ ചിത്രം. ആ ശൈലി നന്നായി ചേരുന്നുമുണ്ട്.
അഭിനേതാക്കളാണ് ചിത്രത്തിന്റെ മറ്റൊരു മുതല്‍ക്കൂട്ട്. എല്ലാരും തിളങ്ങിയിട്ടുണ്ട്. ലാല്‍ കാളിദാസനായി തകര്‍ത്തുവാരി. മറുവശത്ത് ശ്വേതാ മേനോനും ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നു. എടുത്തു പറയേണ്ടത് ബാബുരാജിന്റെ ബാബുവാണ്. ഏറ്റവും രസകരമായ കഥപാത്രം ഇതുതന്നെ. ഏന്തൊരു മാറ്റമാണ് പതിവു വില്ലന്‍ വേഷങ്ങളില്‍ നിന്ന് കോമഡി വേഷത്തിലേക്ക് ബാബുരാജിന്റേത്! ഇദ്ദേഹത്തിന്റെ എല്ലാ നമ്പരുകള്‍ക്കും കൈയടിയാണ്.
മനുവായി ആസിഫലിയും നല്ല പിന്തുണ നല്‍കി. കോമഡി രംഗങ്ങളിലൊക്കെ നല്ല പുരോഗതിയുണ്ട്. ഒരുപാടൊന്നും ചെയ്യാനില്ലെങ്കിലും മൈഥിലിയും മോശമാക്കിയില്ല. ഡയലോഗ് ഒന്നുമില്ലാതെ ഷോ പീസായി വരുന്ന മൂപ്പന്‍ കഥാപാത്രത്തിന്റെ സൌമ്യമായ സാന്നിധ്യവും പ്രേക്ഷകര്‍ മറക്കില്ല.
സംഗീതവിഭാഗത്തില്‍ ബിജി പാലിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നന്നായി. പ്രേമിക്കുമ്പോള്‍, കാണാമുള്ളായി എന്നീ ഗാനങ്ങള്‍ക്ക് നിലവാരമുണ്ട്. അവസാനത്തെ ടൈറ്റിലുകള്‍ക്കൊപ്പമുള്ള അവിയല്‍ ബാന്റിന്റെ 'ആനക്കള്ളന്‍' പാട്ടും വ്യത്യസ്തമാണ്. ഷൈജു ഖാലിദിന്റെ ക്യാമറയും തിരുവനന്തപുരം നഗരവും ഗാനരംഗങ്ങളും നന്നായിപകര്‍ത്തിയിട്ടുണ്ട്.
ദോശ ഉണ്ടാക്കുന്നതുപോലെ ലളിതമാണീ ചിത്രത്തിന്റെ ചേരുവകളും നിര്‍മാണവും. അതേസമയം തട്ടിക്കൂട്ടു പടങ്ങളുടെ ഇടയില്‍ ഈ 'തട്ടില്‍കുട്ടി' ദോശക്ക് പുതുമയുടെ രുചി ആവോളവുമുണ്ട്.
ചുരുക്കത്തില്‍ ഉപ്പും മുളകും എല്ലാം പാകത്തിന് ചേര്‍ത്ത പുതുമയുള്ളൊരു രസക്കൂട്ടാണീ 'സോള്‍ട്ട് ആന്റ് പെപ്പര്‍'.
-Review by Aashish
സിനിമാ നിരൂപണം
സംവിധാനം: ആഷിക് അബു
ആര്‍ക്കിയോളജിസ്റ്റ് ആയി ജോലിചെയ്യുന്ന ഭക്ഷണപ്രിയനും അവിവാഹിതനുമായ കാളിദാസണ്റ്റെ (ലാല്‍) ചേച്ചിയുടെ മകനായ മനു (ആസിഫ് അലി) ജോലി അന്വേക്ഷണവുമായി എത്തി കാളിദാസനോടൊപ്പം താമസിക്കുന്നു. കാളിദാസണ്റ്റെ വീട്ടില്‍ കുക്ക് ആയി ബാബു (ബാബുരാജ്) കൂട്ടിനുണ്ട്. പണ്ടൊരിക്കല്‍ പെണ്ണുകാണാന്‍ പോയ വീട്ടില്‍ ചെന്ന് അവിടത്തെ നെയ്യപ്പം കഴിച്ചതിനെത്തുടര്‍ന്ന് അതുണ്ടാക്കിയ ആ വീട്ടിലെ കുക്കായ ബാബുവിനേയും കൂട്ടിയാണ് കാളിദാസന്‍ ആ വീട് വിട്ടത്. മസില്‍മാനാണെങ്കിലും വളരെ നിഷ്കളങ്കപ്രകൃതവും കാളിദാസനോട് തികഞ്ഞ സ്നേഹവും ബഹുമാനവുമുള്ള ആളാണ് ബാബു.
സിനിമാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ മായ (ശ്വേതാ മേനോന്‍) ബന്ധുവായ മീനാക്ഷിയോടൊപ്പം (മൈഥിലി) പേയിംഗ് ഗസ്റ്റായി ഒരു ബ്യൂട്ടീഷ്യണ്റ്റെ (കല്‍പന) വീട്ടില്‍ താമസിക്കുന്നു.
ഇതിന്നിടയില്‍ ആര്‍ക്കിയോളജിസ്റ്റ് ഡിപ്പാര്‍ട്ട് മെണ്റ്റിലെ ഉയര്‍ന്ന ഉദ്യേഗസ്ഥനായി വിജയരാഘവനും രംഗത്തുണ്ട്. പക്ഷേ, ഈ കഥാഭാഗം വേണ്ടത്ര രസകരമായി തോന്നിയില്ല.
പൊതുവേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത കാളിദാസന് മനു കൊണ്ടുവന്ന ഫോണ്‍ ഉപയോഗിക്കേണ്ടിവരുന്നു. ഒരിക്കല്‍ മായ ഡബ്ബിങ്ങിനിടയില്‍ വിശന്ന് തിരക്കിട്ട് 'തട്ടില്‍ കുട്ടിദോശ' ഫോണ്‍ ചെയ്ത് ഓര്‍ഡര്‍ ചെയ്ത കോള്‍ തെറ്റി വന്നത് കാളിദാസനാണ്. തുടര്‍ന്ന് കാളിദാസണ്റ്റെ ഭാഗത്തുനിന്ന് മനുവും മായയുടെ ഭാഗത്ത് നിന്ന് മീനാക്ഷിയും ഇടപെടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ചെറിയ തെറ്റിദ്ധാരണകളും സംഭവങ്ങളുമാണ് ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.
കാര്യമായ കൂട്ടിക്കുഴക്കലുകളോ തെറ്റിദ്ധാരണകളുടെ നൂലാമാലകളോ ഇല്ലാത്ത ലളിതമായ ഒരു കഥയെ പ്രേക്ഷകനെ കാര്യമായി ദ്രോഹിക്കാതെ പലപ്പോഴും വളരെ രസകരമായ സംഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി അവിടവിടെ ഒരല്‍പം സ്നേഹവും നൊമ്പരവും ചേര്‍ത്ത് സുഖകരമായ ഒരു അനുഭവമാക്കിത്തീര്‍ത്ത ഒരു ചെറിയ നല്ല ചിത്രം എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.
ആസിഫ് അലിയും ലാലും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തു.
മൈഥിലിയും തണ്റ്റെ വേഷത്തോട് നീതിപുലര്‍ത്തി.
ശ്വേതാമേനോന്‍ വളരെ പക്വമായ അഭിനയത്തോടെ മികച്ചുനിന്നു.
ഈ ചിത്രത്തില്‍ ഏറ്റവും എടുത്തുപറയേണ്ട പ്രകടനം ബാബുരാജിണ്റ്റേതായിരുന്നു. ഹാസ്യം ഇത്ര നന്നായി ബാബുരാജ് കൈകാര്യം ചെയ്യുമെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിത്തരുന്നു ഈ ചിത്രം. ബാബുരാജിന് തണ്റ്റെ സ്ഥിരം ഗുണ്ടാ, പോലീസ് വേഷങ്ങളില്‍ നിന്ന് ഇതൊരു നല്ല ബ്രേക്ക് ആവാന്‍ സാദ്ധ്യതയുണ്ട്.
ഈ ചിത്രത്തിലെ ഗാനങ്ങളും നന്നായിരുന്നു എന്ന് തോന്നി.
ചിത്രത്തിണ്റ്റെ അവസാനം 'അവിയല്‍' എന്ന ബാണ്റ്റിണ്റ്റെ പ്രകടനവും ഇഷ്ടപ്പെട്ടു.
ചില സ്ഥലങ്ങളില്‍ ഒരല്‍പ്പം ഇഴച്ചില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഈ ചിത്രം പൊതുവേ ഒരു ചെറുചിരിയോടെ സുഖമായി കണ്ട് ആസ്വദിക്കാവുന്ന ഒന്നാണ്.
വളരെ ലളിതമായ കഥയും സംഭവങ്ങളും കോര്‍ത്തിണക്കി എങ്ങനെ ഒരു രസകരമായ കൊച്ചു സിനിമ സൃഷ്ടിക്കാം എന്ന് മനസ്സിലാക്കിത്തരുന്നു ഈ ചിത്രം.
സോള്‍ട്ട് & പെപ്പറിണ്റ്റെ രുചി പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും.
Rating : 6 / 10
സോള്‍ട്ട് & പെപ്പര്‍ (Salt & Pepper)
PUBLISHED ON: JULY 09, 2011
ഭക്ഷണത്തെയും ഭക്ഷണപ്രിയരേയും പ്രമേയമാക്കുന്ന 'ഫുഡീ' ചിത്രങ്ങള്‍ ഏറെയൊന്നും മലയാളത്തില്‍ (ഒരു പക്ഷെ ഇന്ത്യയില്‍ പോലും) ഉണ്ടായിട്ടില്ല. ആര്‍. ബല്‍കിയുടെ 'ചീനി കം' എന്ന ഹിന്ദി ചിത്രമാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നതായി പെട്ടെന്ന് ഓര്‍മ്മയിലെത്തുന്ന ഒരു ഇന്ത്യന്‍ ചിത്രം. അത്തരമൊരു പ്രമേയം പരീക്ഷിക്കുകയാണ് തന്റെ രണ്ടാം ചിത്രമായ 'സോള്‍ട്ട് & പെപ്പറി'ലൂടെ സംവിധായകന്‍ ആഷിക് അബു. മമ്മൂട്ടി നായകനായ 'ഡാഡി കൂളാ'യിരുന്നു സംവിധായകന്റെ ആദ്യ ചിത്രം. ശ്യാം പുഷ്കരന്, ദിലീഷ് നായര്‍ എന്നിവരാണ് ചിത്രത്തിനു വേണ്ടി കഥ-തിരക്കഥ-സംഭാഷണ രചനയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ലുക്‍സാം സിനിമയുടെ ബാനറില്‍ പുറത്തിറങ്ങുന്ന ഈ ചിത്രത്തില്‍ ലാല്‍, ശ്വേത മേനോന്‍, ബാബുരാജ്, ആസിഫ് അലി, മൈഥിലി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആദ്യചിത്രത്തിലെ കോട്ടങ്ങള്‍ പലതും ഇതില്‍ തീര്‍ക്കുവാനായി എന്നതിനാല്‍, ഉപ്പും മുളകുമൊക്കെ പാകത്തിനുള്ളൊരു രുചിയുള്ള സദ്യതന്നെ പ്രേക്ഷകര്‍ക്കു നല്‍കുവാന്‍ ആഷിക് അബുവിനു സാധിച്ചു.
ആകെത്തുക : 7.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.50 / 10
: 7.00 / 10
: 7.50 / 10
: 3.50 / 05
: 3.50 / 05
: 7.00 / 10
: 7.50 / 10
: 3.50 / 05
: 3.50 / 05
Cast & Crew
Salt N' Pepper
Salt N' Pepper
Directed by
Aashiq Abu
Aashiq Abu
Produced by
Lucsam Creations
Lucsam Creations
Story, Screenplay, Dialogues by
Syam Pushkaran, Dileesh Nair
Syam Pushkaran, Dileesh Nair
Starring
Lal, Shweta Menon, Baburaj, Asif Ali, Mythili, Vijayaraghavan, Kalpana, Archana Kavi, Nandu etc.
Lal, Shweta Menon, Baburaj, Asif Ali, Mythili, Vijayaraghavan, Kalpana, Archana Kavi, Nandu etc.
Cinematography (Camera) by
Shyju Kahild
Shyju Kahild
Editing by
V. Saajan
V. Saajan
Production Design (Art) by
Suresh Kollam
Suresh Kollam
Audiography by
Dan Jhones
Dan Jhones
Audio Effects by
Rajesh Charles
Rajesh Charles
Music by
Bijibal
Bijibal
Lyrics by
Rafeeq Ahmed, Santhosh Varma
Rafeeq Ahmed, Santhosh Varma
Make-Up by
Raheem Kodungalloor
Raheem Kodungalloor
Costumes by
Sameera Saneesh
Sameera Saneesh
Choreography by
Gayathri Raghuram
Gayathri Raghuram
Banner
Lucsam Creations
Lucsam Creations
സ്ഥിരം വില്ലന്‍ വേഷങ്ങളിലെത്തുന്ന ബാബുരാജിന്റെ വ്യത്യസ്‍തമായൊരു കഥാപാത്രമാണ് ഈ ചിത്രത്തിനു വേണ്ടി ആഷിക് അബു ഇറക്കിയിരിക്കുന്ന തുറുപ്പു ചീട്ട്. സംവിധായകന്റെ പ്രതീക്ഷകള്‍ തെറ്റിക്കാതെ, ബാബു എന്ന പാചകക്കാരനായി ബാബുരാജ് കസറി. കൂട്ടിന് കാളിദാസനായി ലാലും മനുവായി ആസിഫ് അലിയും കൂടിയായപ്പോള്‍, മൂവരും ഒരുമിച്ചുള്ള രംഗങ്ങളൊക്കെ ചിരി നിറച്ച് കടന്നു പോയി. മൂവരില്‍ ആസിഫ് അലിയാവണം അഭിനയത്തിന്റെ കാര്യത്തില്‍ അല്‍പം പിന്നോക്കം പോയത്. മറുപക്ഷത്ത്; മായ എന്ന ഡബ്ബിംഗ് ആര്‍ടിസ്റ്റിനെ ശ്വേത മേനോന്‍ മികവോടെ അവതരിപ്പിച്ചപ്പോള്‍, മീനാക്ഷിയെ അവതരിപ്പിച്ച മൈഥിലിക്ക് ആ വേഷത്തെ ഇതിലും നന്നാക്കാമായിരുന്നെന്നു സ്‍പഷ്ടം. വിജയരാഘവന്‍, കല്‍പന എന്നിവരുടെ കൂട്ടുവേഷങ്ങള്‍ക്ക് പുതുമയൊന്നും പറയുവാനില്ല, സ്ഥിരം ശൈലിയില്‍ ഇരുവരും അഭിനയിച്ചുവെന്നു മാത്രം. ആദ്യവും ഒടുവിലും ഓരോ രംഗത്തിലെത്തുന്ന അര്‍ച്ചന കവിയുടെ കഥാപാത്രവും ചിത്രത്തില്‍ പ്രാധാന്യം നേടുന്നുണ്ട്. നന്ദുവാണ് ഈ രംഗങ്ങളില്‍ മാത്രമെത്തുന്ന മറ്റൊരു നടന്‍.
ഔട്ട് ബോക്സ് ഗ്രാഫിക്സ് ഒരുക്കിയിരിക്കുന്ന ടൈറ്റിലുകള്‍ മുതല്‍ ചിത്രത്തിന്റെ രുചി പ്രേക്ഷകരുടെ നാവിലെത്തും. പിന്നീടങ്ങോട്ട് അത്രത്തോളമൊരു 'ഫ്രഷ്നെസ്' എല്ലാ ഫ്രയിമുകളിലും നിറയ്‍ക്കുവാന്‍ ക്യാമറ ചലിപ്പിച്ച ഷൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല എന്നു പറയേണ്ടിവരും. അങ്ങിനെയൊരു വ്യത്യസ്‍തമായ ദൃശ്യാനുഭവമൊന്നും നല്‍കുന്നില്ലെങ്കില്‍ പോലും, ചിത്രത്തിന് ആവശ്യമുള്ള ഫ്രയിമുകള്‍ വ്യക്തമായി പകര്‍ത്തുവാന്‍ ഷൈജു ഖാലിദിനായി. വി. സാജന്റെ ചിത്രസന്നിവേശത്തില്‍ അവയൊക്കെയും ഒഴുക്കോടെ ചേരുകയും ചെയ്യുന്നു. കഥാപാത്രങ്ങളേയും കഥാപരിസരങ്ങളുമൊരുക്കിയ സുരേഷ് കൊല്ലം (കലാസംവിധാനം), റഹീം കൊടുങ്ങല്ലൂര്‍ (ചമയം), സമീറ സനീഷ് (വസ്‍ത്രാലങ്കാരം) എന്നിവരുടെ ശ്രമങ്ങളും അഭിനന്ദനീയം.
സന്തോഷ് വര്‍മ്മയുടെ രചനയിലുള്ള "കാണാമുള്ളാലുള്‍നീറും..." ഗാനങ്ങളില്‍ മികച്ചു നില്‍ക്കുന്നു. റഫീഖ് അഹമ്മദ് എഴുതിയ ഗാനങ്ങളില്‍ പുഷ്പാവതി പാടിയ "ചെമ്പാവ് പുന്നെല്ലിന്‍..." എന്ന ടൈറ്റില്‍ ഗാനവും പി. ജയചന്ദ്രനും നേഹയും ചേര്‍ന്നാലിപിച്ച "പ്രേമിക്കുമ്പോള്‍ നീയും..." എന്ന ഗാനവും തരക്കേടില്ലെന്നു മാത്രം. അനവസരത്തില്‍ മടുപ്പു കൂട്ടുവാനെത്തുന്നവയല്ല ചിത്രത്തിന്റെ ഇടയില്‍ വരുന്ന രണ്ട് ഗാനങ്ങളും എന്നതാണ് എടുത്തു പറയേണ്ടത്. ബിജിബാലാണ് ഈ ഗാനങ്ങള്‍ക്കൊക്കെയും ഈണമിട്ടിരിക്കുന്നത്. ചിത്രത്തിനു ശേഷം വെറുതേ ഒരു പാട്ടായി ചേര്‍ത്തിട്ടുള്ള 'അവിയല്‍ ബാന്‍ഡ്' ഒരുക്കിയ "ആനക്കള്ളന്‍...", ഒരുപക്ഷെ റോക്ക് സംഗീതപ്രേമികളെ രസിപ്പിച്ചേക്കാം.
താരങ്ങളേയും അവരുടെ സ്ഥിരം ചേഷ്ടകളും വര്‍ത്തമാനങ്ങളും മാത്രമാണ് പലപ്പോഴും മലയാളത്തിലെ ഒട്ടുമിക്ക വിനോദ/വാണിജ്യ ചിത്രങ്ങളിലും കാണുവാന്‍ കിട്ടുക. 'കോമഡി രംഗം - ചായക്കട' എന്നിങ്ങനെയാണ് രചയിതാക്കള്‍ നര്‍മ്മരംഗങ്ങളുടെ സ്‍ക്രിപ്റ്റ് എഴുതാറുള്ളതെന്ന് മുന്‍പൊരിക്കല്‍ ഒരു പ്രമുഖ ഹാസ്യ നടന്‍ അഭിപ്രായപ്പെട്ടിരുന്നു. അത്തരത്തിലല്ലാതെ സ്വാഭാവികമായ ഹാസ്യം എങ്ങിനെ എഴുതിവെയ്ക്കാമെന്ന് ശ്യാം പുഷ്‍കരനും ദിലേഷ് നായരും കാട്ടിത്തരുന്നു ഈ ചിത്രത്തിലൂടെ. നന്നായി എഴുതിയാല്‍ മാത്രം പോര, അതൊരു സംവിധായകന്റെ സിനിമയായി മാറ്റുകയും വേണമെന്ന് ആഷിക് അബുവും മനസിലാക്കിത്തരുന്നു. അപ്പോള്‍, ആഷിക് അബുവും കൂട്ടരും ചേര്‍ന്നൊരുക്കിയ 'സോള്‍ട്ട് & പെപ്പര്‍' എന്ന രസക്കൂട്ട് ചൂടാറും മുന്‍പു തന്നെ ആസ്വദിക്കുവാന്‍ തിയേറ്ററുകളിലേക്ക് എല്ലാവരും പോവുകയല്ലേ? ;)
ഓഫ് ടോപ്പിക്: 'ഒരു ദോശ ഉണ്ടാക്കിയ കഥ ;)' എന്നു പറഞ്ഞിട്ട് കേക്കുണ്ടാക്കിയ കഥയാണല്ലോ ചിത്രത്തില്‍ കാണിച്ചത് എന്നും ഒടുക്കം തോന്നാതിരുന്നില്ല! 'ഒരു കേക്ക് ഉണ്ടാക്കിയ കഥ ;)' എന്നു പറഞ്ഞാല്‍ ദോശയുടെ 'ഗുമ്മി'ല്ല എന്നു കരുതിയാണോ എന്തോ! (കേക്കുണ്ടാക്കിയ കഥ അതേപടി എടുക്കാതെ, നായകനും നായികയും ചേര്‍ന്നൊരു ദോശ ഉണ്ടാക്കിയ കഥയാക്കി അതിനെ മാറ്റിയിരുന്നെങ്കില്‍ നന്നാവുമായിരുന്നു എന്നും തോന്നി!) ഒരു ദോശ കാരണമായി ഉണ്ടായ കഥ എന്നാണോ ഉദ്ദേശിച്ചതെന്നും ചിന്തിക്കായ്‍കയില്ല.
മലയാളത്തിലെ പതിവ് സിനിമാ പോസ്റ്ററുകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനുകള്‍ ഒരുക്കിയ 'പപ്പായ മീഡിയ'യും അഭിനന്ദനമര്‍ഹിക്കുന്നു. (സംവിധായകന്റെ മുന്‍ചിത്രമായ 'ഡാഡി കൂളി'ന്റെ പോസ്റ്ററുകളും പപ്പായയുടേതായിരുന്നു. എന്നാല്‍ ആ ചിത്രത്തിന്റെ പോസ്റ്ററുകള്‍ മറ്റൊരു വിദേശചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ അനുകരണമായിരുന്നെന്ന് പിന്നീട് പുറത്തുവന്നു. ഇത്തവണ പപ്പായക്കാര്‍ അങ്ങിനെയൊന്നും കേള്‍പ്പിക്കില്ലെന്നു കരുതുന്നു.
| ||||||||||||
| ||||||||||||
Moviebuzz | ||||||||||||
Please keep this in mind while going for director Aashiq Abu’s Salt n’ Pepper. .. ‘Don’t watch this film with an empty stomach’. There is every chance that you will feel hungry even as you are inside the theatre, as this story is being narrated with food as the backdrop. The story begins with yummy frames which shows delicious dishes which are well known in Kerala. From sadya, payasam, dosa, biryani, sweets to almost every food item that you can think about is shown right from the title slides. Well, it’s a welcome change from the routine patterns which are religiously followed in Malayalam. But the problem is that though the film attracts you like a whiff of fresh air at certain moments, it loses the direction during the rest of the time. The script (by Shyam Pushkaran and Dileesh Nair) could certainly have been crispier and that is exactly the weak link here as well. Even then the film is a nice effort, which needs to be appreciated. Kalidasan (Lal) is a chronic bachelor working in the state Archaeological department and is a foodie. His only companion is his cook cum confidant Babu (Baburaj). Manu Raghav (Asif Ali) is Kalidasan’s nephew and he comes to his uncle’s place, while searching for a job. Kalidasan’s boring life gets an altogether different twist with a wrong call from Maya (Swetha Menon), a spinster who is a dubbing artiste, living as a paying guest with her friend Meenakshi (Mythili). It all starts when Maya dials for a dosa and gets Kalidasan on line, instead of the food joint. With brilliant visuals by Shyju Khaled and fantastic music by Biji Bal, Salt n’ Pepper is a brave experiment made stylishly and with lots of honesty. Watch out for the superb scene where Kalidasan meets Babu, which is amazingly hilarious. The film has its moments, but certain scenes are far from convincing. Like the mooppan who is there in the story without much of relevance. Among the actors, Lal makes it a joyous ride, ably supported by Swetha Menon, Asif Ali and Mythili. But the real surprise is Baburaj, who takes a break from his baddie roles and comes up with some genuine situations with his good performance. Salt n’ Pepper may have its own share of shortcomings, but the sincerity with which it has been made is there to be seen in the film. It’s a young film which oozes lots of freshness and it is enjoyable for people of all ages, especially if you love your food. ‘Taste’ this one! Verdict: Good |
Rating:
Aashiq Abu and his team adhere to the golden rules of good cooking, and see to it that the griddle is all hot, before they gently spread out a light hearted Dosa story on it. Go for it, folks. Slurp!
- Veeyen
- Veeyen
It has been about a day since my taste buds fell in love with Aasihiq Abu's Salt 'n Pepper and they are yet to get over it. You would see what I'm talking about, when I tell you that I drove around a drowsy city after a late night show, frantically hoping all the while to hit a food joint somewhere, where I could settle down in some corner, and eat, eat and just eat.
Kalidasan (Lal) is an archaeologist who is equally obsessed with food, and the smell and feel of the past. Maya (Swetha Menon) lives in another corner of the town, and has to put up with a job as a dubbing artiste that she enjoys, but which is often contrary to her beliefs. The two strike up a conversation that doesn't go too well, after one of Maya's calls to the local Dosa guy ends up on Kalidasan's mobile. Hate slowly gives way to affection, but when they decide to finally meet however, Kalidasan on the spur of the moment sends over his nephew Manu (Asif Ali) instead. And, Meenakshi (Mythili), Maya's roommate, volunteers to make an appearance on her behalf.
This is perhaps the first film that I have seen, where an entire audience smacks their lips in anticipation, barely two minutes into it. This is a dream-come-true film for any foodie out there, but even for the others there is no escape from the drool and dribble. Get ready for some real flooding in your mouths, as almost everyone in the film digs into food, and more food.
Having struck up an affinity over the telephone, Kalidasan proceeds to let Maya into the secrets of baking a Joan's Rainbow Cake. Made by a French soldier's wife as the Second World War raged on, and as she anxiously waited for her husband's return home, the sumptuous cake with strawberry, pistachio and orange layers placed one over the other, is topped all over with delicious chocolate sauce. Kalidasan and Maya bake their own versions, and the world around them turns a tad sweeter.
Kalidasan almost undergoes a teleportation, courtesy the Unniappam that proclaims Babu's (Baburaj) culinary skills. Almost everyone at the beauty parlor that Maya's house owner (Kalpana) runs, bites into her juicy banana fries with a vengeance. Manu stares at Meenakshi round eyed, with the froth of a hot cappuccino plastered over his upper lip. Balakrishnan (Vijayaraghavan), an officer at an excavation site, explains the impact of a steaming hot tea, after a terribly drunken night. And even the lecherous technician who's after Maya at work, chews into a drumstick in his Sambar as if there is no tomorrow.
As much as the film is about food that comes in all possible delectable forms, it's about several other things as well. It's about the lives of people who love to bite into something scrumptious and lose themselves in the glory of the moment. It's about people unearthing themselves, and on their route to discovery coming to finally comprehend, what they really want from life.
There is so much to be said, of each of these adorable characters. Maya is a struggler striving to confront her own insecurities, and constantly challenging herself to prove that better days lie ahead. She gets the jitters on a driving test, and eventually does grab the driver's license. She takes one hard look at herself in the mirror, and tries to come to terms with the fact that men aren't in love with her any more. And it doesn't help much, that they are lusting after her instead.
Kalidasan has been busy gorging on anything that he could lay his eyes on, and all on a sudden finds that the ground has turned slippery, as he starts yearning for companionship. He is a Self-doubting Thomas all right, and the salt on his beard isn't reassuring to him either. There isn't a flavor that escapes his savory tongue, and yet the tang end essence of human relations remain almost alien to him. Until he meets Maya.
I especially loved the wholehearted, keen servitude that characterizes Babu. Over the years, he has comfortably imposed wifely duties on himself, and is every bit what his employer wants him to be. Moopan (Kelu Moopan) is a silent spectator from another culture, who merely has a toothless grin as an answer to most questions. And who would forget K T Mirash (Ahmed Siddique), the irksome, on-your-back guy who eats into your ears with undecipherable, nonsensical advice, as much as you are trying to vigorously shake him off. Last but certainly not the least, there is the dysfunctional radio in Kalidasan's retro Premier Padmini, that jumps into life each time the car runs into a ditch. It soon dies out again, but not before playing a song that adds a little bit to the story.
Performances are uniformly splendid, and Lal and Swetha Menon head the lot, with feats that are crisp and quite crunchy. Asif Ali and Mythili whip up some real fresh cream with thick sugar syrup. Baburaj has some real spicy fries in store, that are downright yummy. Ahmed Siddique pours over some steaming soup that's sweet and sour. And the rest of them see to it that the garnishing is perfect.
Shyju Khalid, with his apron right on spot, has captured perfect frames that make Salt 'n Pepper, a visual delicacy. Saajan wastes no time, mincing it all up and slices and chops with precision. There is no one perhaps better than Sameera Sanish who knows what the right blend of colors can do on the dinner table. Bijibal and the rock band Avial have mixed up mint and cinnamon with their musical scores, and the very special 'Kanamullal Ulneerum' pours honey over raisins.
Aashiq Abu and his team (that includes the fantastic writers Syam Pushkaran and Dileesh Nair) adhere to the golden rules of good cooking, and see to it that the griddle is all hot, before they gently spread out a light hearted Dosa story on it. The batter is rich and consistently textured with much mirth and laughter and it settles down on the tava, with a sizzling hum. They grease it a bit further with a dollop of emotional butter that melts all over it in no time. Just as the crust turns firm, they flip it over, and let it turn a golden brown on both sides. And once done, roll it over to a swank platter, and serve it piping hot.
Go for it, folks. Slurp!
PRO |
സോള്‍ട്ട് ആന്റ് പെപ്പര്‍ ജൈത്രയാത്ര തുടങ്ങിയിരിക്കുന്നു. ആഷിക് അബു സംവിധാനം ചെയ്ത ഈ ലൈറ്റ് കോമഡി വിഷ്വല്‍ ട്രീറ്റ് പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പറയാന്‍ നെഗറ്റീവുകളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി എന്നിവര്‍ അവരുടെ കരിയറിലെ ഏറ്റവും സ്വാഭാവികമായ അഭിനയ പ്രകടനമാണ് ഈ ചിത്രത്തില്‍ നടത്തുന്നത്. രതിനിര്‍വേദത്തിന് ശേഷം ശ്വേത തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തിലൂടെ വിസ്മയിപ്പിക്കുകയാണ്.
‘ഒരു ദോശയുണ്ടാക്കിയ കഥ’ എന്നാണ് സിനിമയുടെ ക്യാച്ച് ക്യാപ്ഷന്‍. അത്രയും സിമ്പിളായ, അത്രയും ടേസ്റ്റിയായ സിനിമ തന്നെയാണ് സോള്‍ട്ട് ആന്റ് പെപ്പര്‍. പാചകക്കാരന്‍ ബാബുവായി അടിപൊളി പ്രകടനം നടത്തുന്ന ബാബുരാജ് തന്നെയാണ് ചിത്രത്തിലെ സര്‍പ്രൈസും ചിത്രത്തിന്‍റെ ഹൈലൈറ്റും.
സിനിമയുടെ ടൈറ്റില്‍ കാര്‍ഡു മുതല്‍ തുടങ്ങുന്ന പുതുമ അവസാനം ‘അവിയല്‍’ ബാന്‍ഡിന്‍റെ ‘ആനക്കള്ളന്‍’ ഗാനത്തില്‍ വരെ കാത്തു സൂക്ഷിക്കുന്ന സോള്‍ട്ട് ആന്റ് പെപ്പര്‍ ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല.
‘ജീവിക്കാന്‍ വേണ്ടിയാണോ ഭക്ഷണം കഴിക്കുന്നത്? അതോ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണോ ജീവിക്കുന്നത്?” എന്നു ചോദിച്ചാല്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ജീവിക്കുന്നത് എന്ന് മറുപടി പറയുന്നവര്‍ക്കുള്ള സിനിമയാണ് സോള്‍ട്ട് ആന്റ് പെപ്പര്‍. അതേ, ക്ലീഷേകള്‍ എല്ലാം ഈ സിനിമ തകര്‍ക്കുകയാണ്. പ്രണയത്തിന്‍റെ കാര്യത്തിലും നര്‍മ്മത്തിന്‍റെ കാര്യത്തിലും കഥാഗതിയുടെ കാര്യത്തിലുമൊക്കെ. കാണുക, രുചിച്ചറിയുക, ഇത് പുതിയ പ്രമേയത്തിന്‍റെ ഉപ്പും എരിവും
No comments:
Post a Comment