കോഴിക്കോട്: പ്രഥമ ഡൂള്ന്യൂസ് മലയാളം ഫിലിം-ബോര് അവാര്ഡുകള് പ്രഖ്യാപിച്ചു. 2010ല് മോശം പ്രകടനം കാഴ്ചവെച്ച അഭിനേതാവിനുള്ള ‘പുരസ്കാരം’ ഭരത് മോഹന്ലാലിന് ലഭിച്ചു. മോശം നടിക്കുള്ള പുരസ്കാരം അര്ച്ചനാ കവിയും റിമ കല്ലിങ്കലും പങ്കിട്ടു. വിജി തമ്പിയാണ് മോശം സംവിധായകന്. ഏറ്റവും മോശം സിനിമയായി വിജി തമ്പി സംവിധാനം ചെയ്ത ഏപ്രില് ഫൂള് തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും ജനരോഷം ഉയര്ത്തിയ സിനിമ മേജര്രവി സംവിധാനം ചെയ്ത കാണ്ഡഹാറാണ്. ജഗദീഷ് മോശം തിരക്കഥാകൃത്തിനുള്ള ഫിലിം-ബോര് അവാര്ഡ് നേടി. ചിത്രം ഏപ്രില്ഫൂള്. മോശം ഹാസ്യനടനായി സുരാജ് വെഞ്ഞാറമൂട് തിരഞ്ഞെടുക്കപ്പെട്ടു.
പ്രമുഖ മാധ്യമപ്രവര്ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് അധ്യക്ഷനായ ജൂറിയാണ് ഫിലിം-ബോര് പുരസ്കാരങ്ങള്ക്ക് അര്ഹമായ സിനിമകള് തിരഞ്ഞെടുത്തത്.
ഇന്ന് 11 മണിക്ക് കോഴിക്കോട് പ്രസ്ക്ലബ്ബില് നടത്തിയ വാര്ത്താസമ്മേളനത്തില് അവാര്ഡുകള് പ്രഖ്യാപിച്ചു. ജൂറി അംഗങ്ങളായ വി.എച്ച് നിഷാദ്, മജ്നി,നദീം നൗഷാദ്,മുഹമ്മദ് സുഹൈല്,ഡോ.കവിതാ രാമന് എന്നിവര് പങ്കെടുത്തു.
അവാര്ഡിന്റെ വിശദ വിവരങ്ങള് താഴെ...
ഏറ്റവും മോശം സിനിമ: ഏപ്രില്ഫൂള് (സംവിധാനം- വിജി തമ്പി)
ജൂറിയുടെ വിലയിരുത്തല്*: സിനിമയിലുടനീളം കാഴ്ചക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന രീതി. കേവലയുക്തിയുടെ നേരിയ സ്പര്*ശം പോലും കണ്ടുകിട്ടാത്ത കഥയും കഥാ സന്ദര്*ഭങ്ങളും. കച്ചവടസിനിമയില്* പോലും പല പരീക്ഷണങ്ങളും നടത്തി വിജയിച്ച സംവിധായകന്റെ ദയനീയ മുഖം വെളിപ്പെടുത്തുന്ന സിനിമ.
ജനരോഷമുയര്*ത്തിയ സിനിമ: കാണ്ഡഹാര്* (സംവിധാനം: മേജര്* രവി)
ജൂറിയുടെ വിലയിരുത്തല്*:കോടികളുടെ പിന്*ബലത്തില്* വന്*പ്രതീക്ഷ നല്*കി തിയേറ്ററിലെത്തിയ കാണ്ഡഹാര്* പ്രേക്ഷകരെ നിരാശപ്പെടുത്തി. ഇന്ത്യന്* സിനിമയിലെ എക്കാലത്തെയും ഇതിഹാസതാരമായ അമിതാഭ്ബച്ചന്റെ സാന്നിധ്യം പോലും ഫലപ്രദമായി ഉപയോഗിക്കാന്* അണിയറ പ്രവര്*ത്തകര്*ക്ക് കഴിഞ്ഞില്ല. ബോക്*സോഫീസില്* കഴിഞ്ഞ വര്*ഷം ഏറ്റവും നഷ്ടമുണ്ടാക്കിയ ചിത്രം.
ഏറ്റവും മോശം നടന്*: മോഹന്*ലാല്* (സിനിമകള്*: അലക്*സാണ്ടര്* ദി ഗ്രേറ്റ്, ഒരുനാള്* വരും, കാണ്ഡഹാര്*)
ജൂറിയുടെ വിലയിരുത്തല്*:മലയാള സിനിമക്ക് അവിസ്മരണീയമായ ഒട്ടേറെ ധന്യമുഹൂര്*ത്തങ്ങള്* സമ്മാനിച്ച അനുഗ്രഹീത നടന്* മോഹന്*ലാല്* ഈ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ അപഹസിച്ചുവെന്നു തന്നെ പറയേണ്ടി വരും. മോഹന്* ലാലിനെപോലുള്ള ഒരു മുതിര്*ന്ന നടന്* മലയാള സിനിമയോട് സാമാന്യം പുലര്*ത്തേണ്ട ഉത്തരവാദിത്തം ഈ സിനിമകളില്* പുലര്*ത്തിയില്ല. മോഹന്*ലാല്* എന്ന നടന്* കഥാപാത്രമായി പരിണമിക്കാതെ അയാളായിത്തന്നെയാണ് ഈ സിനിമകളില്* നില്*ക്കുന്നത്.
ഏറ്റവും മോശം നടി: അര്*ച്ചനകവി( ബെസ്റ്റ് ഓഫ് ലക്ക്), റീമ കല്ലിങ്കല്*(ബെസ്റ്റ് ഓഫ് ലക്ക്)
ജൂറിയുടെ വിലയിരുത്തല്*:സ്*ക്രീന്* പ്രസന്*സിനെ കുറിച്ചുള്ള അമിത ചിന്ത ഈ അഭിനേതാക്കള്* ബെസ്റ്റ് ഓഫ് ലക്കില്* അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ന്യൂനതയായി തെളിഞ്ഞ് നില്*ക്കുന്നു. റീമകല്ലിങ്കലും അര്*ച്ചനകവിയും ഈ സിനിമയില്* കാണിക്കുന്ന വെപ്രാളങ്ങള്* തികച്ചും അക്ഷന്തവ്യമാണ്.
മോശം സംവിധായകന്*: വിജി തമ്പി (ഏപ്രില്*ഫൂള്* )
ജൂറിയുടെ വിലയിരുത്തല്*:സംവിധാകന്റെ പ്രതിഭാദാരിദ്ര്യം വ്യക്തമാക്കുന്ന ചിത്രം. കോര്*ഡിനേഷന്റെ അഭാവം, സിനിമ എന്ന മാധ്യമത്തോട് യാതൊരു പ്രതിബന്ധതയുമില്ലാതെ കഥയേയും അഭിനേതാക്കളേയും സമീപിച്ചിരിക്കുന്നു.
മോശം തിരക്കഥാകൃത്ത്: ജഗദീഷ്(ഏപ്രില്* ഫൂള്*)
ജൂറിയുടെ വിലയിരുത്തല്*:എങ്ങനെ തിരക്കഥ എഴുതരുത് എന്നതിന് ഒരു പാഠപുസ്തകമാണ് ഈ തിരക്കഥ. ദയനീയമായ ഹാസ്യവും ജീവിത ബന്ധമില്ലാത്ത കഥാ സന്ദര്*ഭങ്ങളും വിരസമായ സംഭാഷണങ്ങളും സിനിമയില്* മുഴച്ച് നില്*ക്കുന്നു.
മോശം ഹാസ്യനടന്*: സുരാജ് വെഞ്ഞാറമൂട്(തസ്*കരലഹള, ത്രീ ചാര്*സൗബീസ്, മറ്റു നിരവധി ചിത്രങ്ങള്*)
ജൂറിയുടെ വിലയിരുത്തല്*:സംഭാഷണം, ഭാവചലനങ്ങള്*, ശരീരഭാഷ തുടങ്ങിയവയില്തന്നെത്തന്നെ ആവര്*ത്തിച്ച് സുരാജ് ഒരു നടന്റെ സാധ്യതകള്* പരിമിതപ്പെടുത്തി.
അവാര്ഡിനെക്കുറിച്ചുള്ള പ്രമുഖരുടെ പ്രതികരണങ്ങള്
റസൂല്പൂക്കുട്ടി, ഓസ്കാര് അവാര്ഡ് ജേതാവ്
മോശം സിനിമകളെ കണ്ടെത്തുന്ന ഇതുപോലുള്ള ശ്രമങ്ങള് ഇന്ഡസ്ട്രിക്കകത്ത് നിന്നുകൊണ്ടുതന്നെ ഹോളിവുഡിലും ഉണ്ടാകാറുണ്ട്. നല്ല സെന്സ് ഓഫ് ഹ്യൂമറില് നിന്നുണ്ടാവുന്ന ശ്രമങ്ങളാണിത്. അതേസമയം സിനിമാ വ്യവസായത്തിന്റെ ആത്മാന്വേഷണത്തിന്റെയും ഭാഗമാണ്. എന്റെ അഭിപ്രായത്തില് ഇതുപോലുള്ള പുരസ്കാരങ്ങളെ എല്ലാവരും അതര്ഹിക്കുന്ന ഗൗരവത്തില് തന്നെ കാണേണ്ടതുണ്ട്. ഇതുപോലുള്ള പുരസ്കാരങ്ങള് ലഭിച്ചതുകൊണ്ട് അഭിനേതാവോ സിനിമാപ്രവര്ത്തകരോ വിഷമിക്കേണ്ടതില്ല. പൊതുവെ മലയാളികള് ഈഗോയിസ്റ്റുകളായതുകൊണ്ടാണ് ഇങ്ങിനെ പറയേണ്ടി വരുന്നത്. ഇതിനൊയൊരു തമാശ കൂടിയായി കാണൂ. നമ്മുടെ ഇന്നത്തെ ജേര്ണലിസം ന്യൂസ് റൂമുകളില് നിന്ന് പേഴ്സണല് റൂമുകളിലേക്ക് മാറിയിട്ടുണ്ട്. ഡവലപ്മെന്റല് ജേര്ണലിസത്തിന്റെ നല്ല മാറ്റങ്ങളിലൊന്നായി ഒരു പത്രസ്ഥാപനം ഏര്പ്പെടുത്തുന്ന ഈ പുരസ്കാരങ്ങളെ ഞാന് കാണുന്നു.
ഞാന് കൂടി പങ്കാളിയാകുന്ന ഒരു സിനിമക്ക് ഈ അവാര്ഡ് കിട്ടാതിരിക്കട്ടെ, അങ്ങിനെ ആ അഡ്രസില് എന്റെ പേരക്കുട്ടികള് എന്നെ ഓര്ക്കാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു. ഇത്തരമൊരു സംരംഭത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു.
തിലകന്, നടന്
മലയാള സിനിമ എന്നുപറയുന്നത് താരങ്ങള് വര്ണ്ണാഭമായ കുറെ വസ്ത്രങ്ങള് ധരിക്കലോ കൂളിങ് ഗ്ലാസ് ധരിക്കലോ അല്ല. നിര്ഭാഗ്യകരമെന്ന് പറയട്ടെ മലയാളത്തില് വളരെ നിലവാരം കുറഞ്ഞ സിനിമകളാണ് ധാരാളമായി ഇന്നിറങ്ങിക്കൊണ്ടിരിക്കുന്നത്. പലരും അവരുടെ ഇഷ്ടങ്ങള് സിനിമകള് എന്ന പേരില് പുറത്തുവിടുന്നു എന്നതൊഴിച്ചാല് ഇതിനൊരു പ്രസക്തിയുമില്ല. സിനിമ എന്നുപറയുന്നത് വളരെ ശക്തമായൊരു മാധ്യമമാണ്. ഒരുകാലത്ത് ഞാന് കണ്ട മികച്ച സിനിമകളാണ് തിലകന് എന്ന നടനെ ഉണ്ടാക്കിയത്. കണ്ടുകഴിഞ്ഞാല് മനസ്സില് നല്ല ഒരു സംഭാഷണമെങ്കിലും സിനിമകള് ബാക്കിവെക്കണം.
എന്നാല് ഇന്ന് പ്രതിഭാധനരായ നടന്മാരും സിനിമാപ്രവര്ത്തകരും മോശം സിനിമകള് പുറത്തുവിടുന്നു. ഇതിനെതിരെ ഫിലിം ബോര് പോലുള്ള പുരസ്കാരങ്ങള് നല്കുന്നത് യുവതലമുറയില് നിന്നുള്ള ഒരു ചലനമായി ഞാന് കാണുന്നു. ഇങ്ങിനെയൊരു ദൗത്യമൊരുക്കുന്നു എന്നറിഞ്ഞതില് സന്തോഷമുണ്ട്. എല്ലാ ഭാവുകങ്ങളും..
എസ് ശാരദക്കുട്ടി, നിരൂപക
സാഹിത്യരംഗത്തുള്ളതിനേക്കാള് കള്ളനാണയങ്ങള് ഇന്നുള്ളത് സിനിമയിലാണ്. അതുകൊണ്ട് തന്നെ മോശം സിനിമ/മോശം നടന് എന്ന രീതിയിലുള്ള ഒരന്വേഷണം മലയാള സിനിമയില് ഇന്നാവശ്യമാണ്. നല്ലതിന് അവാര്ഡ് കൊടുക്കുമ്പോള് ജൂറിയുടെ വ്യക്തിപരമായ താല്പര്യങ്ങള് പ്രതിഫലിക്കുന്നതുപോലെ ഇത്തരമൊരു പുരസ്കാര നിര്ണ്ണയത്തിലും ന്യൂനതകള് ഉണ്ടായേക്കാം. അര്ഹതയുള്ള ഒരു സിനിമക്ക് മികച്ച സിനിമക്കുള്ള അവാര്ഡ് നല്കാതിരിക്കുന്നതിലേക്കാള് ഭീകരമാണ് അര്ഹതയില്ലാത്ത ഒരു സിനിമക്ക് മോശം സിനിമക്കുള്ള അവാര്ഡ് നല്കുന്നത്. വളരെ ഗൗരവത്തോടെ ചെയ്യേണ്ട ഒരു ജോലിയാണിത്. എന്നിരുന്നാല്പ്പോലും ഇത്തരമൊരു ശ്രമം മലയാളത്തില് നല്ലതാണ്. മലയാള സിനിമ എന്ന കാടിനകത്ത് നിന്ന് ഇത്തരം സിനിമകളെ കണ്ടെടുക്കുക വിഷമം പിടിച്ച ഒരു ദൗത്യമാണ്. എങ്കിലും വളരെ നല്ല ഒരു സംരംഭം എന്ന നിലയില് ഈ പുരസ്കാരങ്ങള്ക്ക് പ്രസക്തിയുണ്ട്.
വി.ആര് സുധീഷ്, എഴുത്തുകാരന്
ചലച്ചിത്രം എന്ന മാധ്യമത്തെ ഏറ്റവും നിരുത്തരവാദിത്തത്തോടും സൗന്ദര്യവിരുദ്ധമായും സമീപിക്കുന്ന പ്രവണതയാണ് സമീപകാല മലയാള സിനിമയില് കാണുന്നത്. യുവതലമുറയാണ് മുഖ്യമായും ഇതിന് പിന്നിലുള്ളത്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ അന്പതിലേറെ സിനിമകള് ഇതിനുദാഹരണമാണ്. നല്ല ഒരു പേരുപോലും സിനിമക്ക് നല്കാന് ഇവര്ക്ക് കഴിയുന്നില്ല. പ്രതിബദ്ധതയില്ലാതെ ശിക്ഷണമില്ലാതെയുള്ള വെറും ആവേശത്തിമര്പ്പിന്റെ പ്രകടനങ്ങള് മാത്രമാണ് ഈ സിനിമകളൊക്കെയും. ഇതിനെ പ്രതിരോധിക്കാന് ഏറ്റവും മോശപ്പെട്ട സിനിമകള്ക്ക് അവാര്ഡ് നല്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു-ഒരു താക്കീതായും തിരുത്തിയെഴുത്തായും.
No comments:
Post a Comment