COUNCIL OF MINISTERS - KERALA | |||||||||||||||||||||||||||||||||||||||||||||||||||||||||||||
|
കാര്‍ത്തികേയന്‍ സ്‌പീക്കറായേക്കും; ഡെപ്യൂട്ടി സ്‌പീക്കര്‍ തിരഞ്ഞെടുപ്പ് നീളും
Posted on: 25 May 2011
തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ സ്ഥാനത്തേക്ക് ജി. കാര്‍ത്തികേയന്‍ വന്നേക്കുമെന്ന് ഏതാണ്ടുറപ്പായി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുമ്പാകെ നിലവില്‍ കാര്‍ത്തികേയന്‍േറതല്ലാതെ മറ്റൊരു പേരില്ലെന്നതാണ് സ്ഥിതി. കാര്‍ത്തികേയനും സ്‌പീക്കര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നാണ് അറിയുന്നത്.
സ്‌പീക്കര്‍ സ്ഥാനത്തേക്ക് വരുന്നതില്‍ സന്തോഷമാണെങ്കിലും ഈ സ്ഥാനത്തിന്റെ മഹത്വം കുറയ്ക്കുന്നരീതിയില്‍ അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായതില്‍ അദ്ദേഹത്തിന് വിഷമമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും മികച്ച സ്ഥാനങ്ങളിലൊന്നായ സ്പീക്കറുടെ പദവി ഇകഴ്ത്തുന്ന രീതിയിലുള്ള സംഭാഷണങ്ങള്‍ ഉണ്ടായതും ശരിയായില്ല. പലരുടെയും പേര് ഉയര്‍ന്നുവരികയും അവര്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്തതായിരുന്നു ഇപ്രാവശ്യത്തെ വിരോധാഭാസം. എന്നാല്‍ നിര്‍ണായകമല്ലാത്ത പാര്‍ലമെന്ററി കാര്യ മന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള പിടിവലി തുടര്‍ന്നുകൊണ്ടിരിക്കയുമാണ്.
ജൂണ്‍ ഒന്നിനാണ് നിയമസഭയുടെ ആദ്യയോഗം ചേരുക. അന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. പ്രോടേം സ്‌പീക്കര്‍ എന്‍. ശക്തന്റെ മുമ്പാകെയായിരിക്കും അംഗങ്ങള്‍ സത്യവാചകം ചൊല്ലുക. അതിനുമുമ്പ് ശക്തന്‍ ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലും. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം പ്രോടേം സ്‌പീക്കര്‍ തിരഞ്ഞെടുപ്പ് നടത്തും. സ്‌പീക്കര്‍ തിരഞ്ഞെടുപ്പിന് പ്രത്യേകം പത്രിക സമര്‍പ്പിക്കണം. ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ രണ്ടിന് സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടത്തും.
തിരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറാണ് ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. അതിനും പത്രിക സമര്‍പ്പിക്കുകയും മറ്റും വേണം. ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കി അന്നുതന്നെ ഡെപ്യൂട്ടി സ്‌പീക്കര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ല. ഇതിനായി ഒരു ദിവസമെടുക്കും. അതിനാല്‍ മൂന്നാം തീയതികൂടി സഭ ചേര്‍ന്നാലേ ഡെപ്യൂട്ടി സ്പീക്കറെ ഈ സമ്മേളനത്തില്‍ വെച്ച് തിരഞ്ഞെടുക്കാന്‍ കഴിയൂ. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് രണ്ടുദിവസം മാത്രമേ സഭ കൂടാന്‍ ഉദ്ദേശിക്കുന്നുള്ളൂവെന്നതിനാല്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ തിരഞ്ഞെടുപ്പ് അടുത്ത സമ്മേളനത്തിലേ നടക്കാന്‍ സാധ്യതയുള്ളൂവെന്നാണ് കരുതുന്നത്.

No comments:
Post a Comment